കോട്ടയം : വിപ്പ് നൽകുന്നതിനും ചിഹ്നം അനുവദിക്കുന്നതിനുമുള്ള അധികാരം കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റുമാരിൽ നിന്നും എടുത്തുമാറ്റിയെന്നുള്ള പി.ജെ ജോസഫിന്റെ പ്രസ്താവന തികച്ചും അപഹാസ്യമാണെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ. പറഞ്ഞു. പാർട്ടി ചെയർമാനായി ജോസ് കെ.മാണിയെ ഭരണഘടന പ്രകാരം തിരഞ്ഞെടുത്തിട്ടുള്ളതാണ്. പി.ജെ ജോസഫിന് പാർട്ടി ചെയർമാന്റെ അധികാരം ഇല്ല. ചെയർമാന് പോലും ഇത്തരം തീരുമാനങ്ങൾ എടുക്കണമെങ്കിൽ വർക്കിംഗ് ചെയർമാനോട് ആലോചിക്കണം എന്ന് ഭരണഘടയിൽ നിഷ്കർഷിച്ചിരിക്കെ വർക്കിംഗ് ചെയർമാൻ ആരോട് ആലോചിച്ചാണ് ഇതുപോലുള്ള ഒരു ഉത്തരവ് ഇറക്കിയതെന്ന് റോഷി അഗസ്റ്റിൻ ചോദിച്ചു.