അടിമാലി: മച്ചിപ്ലാവ് കാർമ്മൽ ജ്യോതി സ്‌പെഷ്യൽ സ്‌കൂളിൽ ഫാർമേഴ്‌സ് ക്ലബ്ബിന് തുടക്കം കുറിച്ചു. ഭിന്നശേഷിക്കാരായ കുട്ടികൾ പഠിക്കുന്ന സ്‌കൂൾ നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ തുടർച്ചയായിട്ടായിരുന്നു ഫാർമേഴ്‌സ് ക്ലബ്. ദേശീയപാതയോരത്ത് വൃക്ഷ തൈകൾ നട്ടാണ് കുട്ടികൾ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. അടിമാലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. വർഗീസ് കബ്ല് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ബാലാവകാശ കമ്മിഷൻ അംഗം സിസ്റ്റർ ബിജി ജോസ് മുഖ്യപ്രഭാഷണം നടത്തി. ഭിന്ന ശേഷിക്കാരായ കുട്ടികളെ സ്വയംപര്യാപ്തതയിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുടെ തുടർച്ചയായിട്ടാണ് വിദ്യാലയത്തിൽ ഫാർമേഴ്‌സ് ക്ലബ്ബിന് തുടക്കം കുറിച്ചിട്ടുള്ളതെന്ന് സിസ്റ്റർ ബിജി ജോസ് പറഞ്ഞു. 20 അംഗങ്ങളാണ് ക്ലബ്ബിൽ പ്രവർത്തിക്കുന്നത്. സമീപവാസികളായ കർഷകർക്ക് ക്ലബ്ബ് അംഗങ്ങളുടെ സേവനം ലഭ്യമാണ്.