പാലാ : തൊഴിലാളിവർഗം നിരവധി പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ ഇല്ലായ്മ ചെയ്ത് കോർപ്പറേറ്റുകളെ സഹായിക്കാൻ കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന തൊഴിലാളി വിരുദ്ധ നിയമങ്ങളെ ചെറുത്ത്‌ തോല്പിക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ ആവശ്യപ്പെട്ടു. എ.ഐ.ടി.യു.സി ഹാളിൽ നടന്ന മീനച്ചിൽ താലൂക്ക് ടിമ്പർ ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ബാബു.കെ.ജോർജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ.സണ്ണിഡേവിഡ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി അഡ്വ.വി കെ സന്തോഷ്‌കുമാർ, പി.കെ ഷാജകുമാർ, കെ.എസ് മാധവൻ, അഡ്വ.തോമസ് വി.ടി, എം. ജി. ശേഖരൻ, സിബി ജോസഫ്, പയസ് രാമപുരം, ടി.ബി ബിജു, പി.കെ രവികുമാർ, എലിക്കുളം ജയകുമാർ, എ.ജി ചന്ദ്രൻ, പി.എൻ പ്രമോദ്, എം.ടി.സജി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി അഡ്വ.സണ്ണി ഡേവിഡ് (പ്രസിഡന്റ്), പി.കെ രവികുമാർ, എൻ.സുരേന്ദ്രൻ, പയസ് രാമപുരം (വൈസ് പ്രസിഡന്റുമാർ), ബാബു.കെ.ജോർജ് (സെക്രട്ടറി ), സിബി ജോസഫ്, ടി.ബി ബിജു, അജി വട്ടക്കുന്നേൽ (ജോയിന്റ് സെക്രട്ടറിമാർ), എ.ജി ചന്ദ്രൻ (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.