കടുത്തുരുത്തി : എസ്. എൻ. ഡി. പി യോഗം 1852-ാം നമ്പർ കാട്ടാമ്പാക്ക് ശാഖയുടെ 820-ാം നമ്പർ

യൂത്ത് മൂവ്മെന്റിന്റെ ഒന്നാമത് വാർഷിക യോഗം യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസി‌ഡന്റ് കിഷോർ കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി ധനേഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ യൂത്ത് മൂവ്മെന്റ് നോമിനി എം. എസ് സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് മൂവ്മെന്റ് സെക്രട്ടറി അജയ് കെ. എം കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. എസ്. എസ്. എൽ. സി, പ്ലസ്സ് ടൂ പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. ശാഖാ പ്രസിഡന്റ് ഇ. ആർ ശശി, ശാഖാ ആക്ടിംഗ് സെക്രട്ടറി രാജേഷ് ചെരുവിൽ, വനിതാസംഘം പ്രസിഡന്റ് രമണി വാസു, വനിതാസംഘം സെക്രട്ടറി അശ്വതി സജീവൻ, യൂത്ത് മൂവ്മെന്റ് ജോയിന്റ് സെക്രട്ടറി ഗോകുൽദാസ് കെ. എം, വയൽവാരം കുടുംബയോഗം കൺവീനർ ലൈല മോഹൻ, ചെമ്പഴന്തി കുടുംബയോഗം കൺവീനർ രാജൻ കൊല്ലക്കോട്, കുമാരനാശാൻ കുടുംബയോഗം കൺവീനർ ഷാജി മൂവാങ്കൽ തുടങ്ങിയവർ സംസാരിച്ചു. യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് മൻമോഹൻ സ്വാഗതവും യൂത്ത് മൂവ്മെന്റ് യൂണിയൻ കമ്മറ്റിയംഗം ശ്യാംരാജ് നന്ദിയും പറഞ്ഞു.