വൈക്കം: കേരള വെളുത്തേടത്ത് നായർ സമാജം കോട്ടയം ജില്ലാ കൗൺസിലിന്റെ വാർഷിക പൊതുയോഗവും വിദ്യാഭ്യാസ അവാർഡ് ദാനവും സി. കെ. ആശ. എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ടി. എ. കൃഷ്ണൻകുട്ടി വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.ജി ഗോപാലകൃഷ്ണൻ നായർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് സി. പി. ശ്രീധരൻ നായർ, സംസ്ഥാന വനിതാ സെക്രട്ടറി ടി. ആർ. അംബിക ദേവി, സംസ്ഥാന സെക്രട്ടറി ടി. സി. ശശിധരൻ നായർ, ജില്ലാ സെക്രട്ടറി ഇ. എസ്. രാധാകൃഷ്ണൻ , ജോയിന്റ് സെക്രട്ടറി പി. എസ്. രവീന്ദ്രൻ, കെ. ആർ. വാസു എന്നിവർ പ്രസംഗിച്ചു.