തലയോലപ്പറമ്പ്: കാട്ടിക്കുന്ന് പബ്ലിക് ലൈബ്രറിയുടെയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാട്ടിക്കുന്ന് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ചാന്ദ്രദിനം ആചരിച്ചു. നീൽ ആംസ്‌ട്രോങ്ങും എഡ്വിൻ ആഡ്രിനും ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയതിന്റെ 50 വർഷം പൂർത്തിയായ ദിനത്തിലാണ് സെമിനാർ സംഘടിപ്പിച്ചത് . ലൈബ്രറി അങ്കണത്തിൽ നടന്ന സെമിനാർ വൈക്കം താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം സി. ആർ പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം കെ.ആർ ബാബുജി മുഖ്യപ്രഭാഷണം നടത്തി. സെമിനാറിനോടനുബന്ധിച്ച് ചിത്രപ്രദർശനവും നടന്നു. ലൈബ്രറി പ്രസിഡന്റ് ടി.കെ.പീതാംബരൻ, സെക്രട്ടറി ടി.എം. രാമചന്ദ്രൻ, എൻ.വി റെജി മോൻ, രാധിക ദേവരാജൻ തുടങ്ങിയവർ പ്രസംഗിച്ചു.