വൈക്കം: എസ്.എൻ.ഡി.പി യോഗം 119ാം നമ്പർ ഇടയാഴം ശാഖ വെച്ചൂർ ബണ്ട് റോഡ് ജംഗ്ഷനിൽ നിലവിലുള്ള സ്ഥലത്ത് 25 ലക്ഷം രൂപ ചിലവിൽ നവതി സ്മാരക ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മിക്കാൻ വാർഷിക പൊതുയോഗം തീരുമാനിച്ചു.
സമ്മേളനം യൂണിയൻ പ്രസിഡന്റ് പി. വി. ബിനീഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എം. പി. സെൻ അദ്ധ്യക്ഷത വഹിച്ചു. ശാഖ പ്രസിഡന്റ് ജയകുമാർ ചക്കാല, സെക്രട്ടറി റെജിമോൻ, വൈസ് പ്രസിഡന്റ് ജിനി നടുമുറി , സുഗുണൻ, രാജൻ പാരയിൽ, രാജീസ് ആറ്റുചിറ, ബിജീഷ് തൃക്കേനട, ഷാജി ബിനുമോൻ, വത്സല സൗഭാഗ്യ എന്നിവർ പ്രസംഗിച്ചു.