വൈക്കം: കെ.എസ്.ആർ.ടി.സി ഡിപ്പോയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ദശദിന സത്യാഗ്രഹ സമരത്തിന്റെ ഭാഗമായി മൂന്നാം ദിവസം നടന്ന സമരവിശദീകരണം ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി എം. ജി. രാഹുൽ ഉദ്ഘാടനം ചെയ്തു. പി. ജി. ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ വർക്കിംഗ് പ്രസിഡന്റ് എം. ശിവകുമാർ, എം. ഡി. ബാബുരാജ്, കെ. അജിത്ത്, ആർ. ബിജു, കെ. എസ്. രത്‌നാകരൻ, കെ. കെ. ചന്ദ്രബാബു, മനു സിദ്ധാർത്ഥൻ എന്നിവർ പ്രസംഗിച്ചു.