കുറവിലങ്ങാട് : എം.സി റോഡിൽ കോഴാ ജംഗ്ഷനിലെ ട്രാഫിക് സിഗ്നലുകൾ പ്രവർത്തനരഹിതമായിട്ട് മൂന്ന് ദിവസമായിട്ടും പ്രവർത്തിപ്പിക്കാൻ നടപടിയായില്ല. അപകടസാദ്ധ്യതാ മേഖലയായ ഇവിടെ റോഡ് നവീകരണത്തിന്റെ ഭാഗമായാണ് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചത്. പാലാ, കോട്ടയം, മൂവാറ്റുപുഴ, വൈക്കം ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകളും ഭാരവാഹനങ്ങളും ഉൾപ്പെടെ മിനിറ്റിൽ നിരവധി വാഹനങ്ങളാണ് കടന്നു പോകുന്നത്. സിഗ്നൽലൈറ്റുകളില്ലാത്തതിനാൽ വാഹനങ്ങളുടെ സഞ്ചാരം തോന്നുംപടിയാണ്. ഇത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും ഇടയാക്കുന്നു. കുറുപ്പന്തറക്കവലയിൽ സ്ഥാപിച്ചിരിക്കുന്ന സിഗ്നൽ ലൈറ്റും മാസങ്ങളായി പ്രവർത്തിക്കുന്നില്ല.