കോട്ടയം: അൽഹിന്ദ് അക്കാഡമി സംഘടിപ്പിച്ച ഏവിയേഷൻ ടൂറിസം സെമിനാർ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അക്കാഡമി വൈസ് പ്രസിഡന്റ് മനോജ് തമ്പാൻ സെമിനാർ നയിച്ചു. കെ.പി.എസ്. മേനോൻ ഹാളിൽ നന്ന സെമിനാറിൽ മുനിസിപ്പൽ ചെയർപേഴ്സൺ ഡോ. പി.ആർ. സോന അദ്ധ്യക്ഷത വഹിച്ചു. അഡ്വ.അനിൽകുമാർ, അൽഹിന്ദ് എച്ച്.ആർ. മാനേജർ മുഹമ്മദ് ഫായിസ് എന്നിവർ പ്രസംഗിച്ചു. ഡയറക്ടർ മുത്തുക്കോയ സ്വാഗതവും ശൈലജ രഞ്ജിത് നന്ദിയും പറഞ്ഞു.