കോട്ടയം : കേരള അസോസിയേഷൻ ഒഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്‌സിന്റെയും അസോസിയേഷൻ ഒഫ് സ്‌കൂൾസ് ഒഫ് സോഷ്യൽ വർക്കിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രൊഫഷണൽ സോഷ്യൽ വർക്ക് അദ്ധ്യാപകർക്കായി സംസ്ഥാനതല ശില്പശാല തെളളകം ചൈതന്യയിൽ നടത്തി. 'പ്രൊഫഷണൽ സോഷ്യൽ വർക്ക് ട്രെയിനിങ് കൂടുതൽ ഫലപ്രദമാക്കാം' എന്ന വിഷയത്തിൽ ഡോ. ഐപ്പ് വർഗീസ്, ഡോ. ജോസ് ആന്റണി, ഡോ. ചെറിയാൻ പി കുര്യൻ എന്നിവർ വിഷയാവതരണം നടത്തി. എം. ജി. സർവകലാശാല രജിസ്ട്രാർ ഡോ. കെ. സാബുക്കുട്ടൻ യോഗം ഉദ്ഘാടനം ചെയ്തു.ഡോ. ഐപ്പ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഫാ. സുനിൽ പെരുമാനൂർ, ബിനോയ് വി. ജെ, സജോ ജോയി, ജെയ്‌സൺ ഫിലിപ്പ് ആലപ്പാട്ട് എന്നിവർ പ്രസംഗിച്ചു.