chethipuzha

ചെത്തിപ്പുഴ : കനത്തമഴയിൽ വാഴപ്പള്ളി പഞ്ചായത്തിലെ പതിയിൽചിറകോളനിയിലെ ഏഴ് വീടുകളിൽ വെള്ളം കയറി. സമീപത്തെ തോട്ടിലെ വെള്ളം ഉയർന്നതാണ് വെള്ളം കയറാൻ കാരണം. വരവുകാലായിൽ പ്രദീപ്, പാലയ്ക്കുകുന്നേൽ രമണി,മുരിക്കാട്ടപറമ്പിൽ സരസമ്മ,കല്ലിട്ടകുളത്തിൽ ബേബി,കല്ലിക്കട്ടത്ത് കുഞ്ഞുമോൾ,തച്ചോടത്ത് മേരിക്കുട്ടി,ചെത്തിപ്പുഴ കുഞ്ഞമ്മ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. ഇവർ ബന്ധുവീടുകളിലേയ്ക്ക് മാറി. വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് ആന്റണി, ഗ്രാമപഞ്ചായത്തംഗം സണ്ണിചങ്ങംങ്കരി, വില്ലേജ് ഓഫീസർ എന്നിവർ സ്ഥലത്തെത്തി.