വൈക്കം: തെക്കേ നട ജവഹർ റസിഡൻസ് വെൽഫയർ അസോസിയേഷന്റെ വാർഷിക സമ്മേളനവും കുടുംബ സംഗമവും സി.കെ.ആശ എം എൽ.എ ഉദ്ഘാടനം ചെയ്തു. മുതിർന്ന പൗരൻമാരെയും ദാമ്പത്യ ജീവിതത്തിൽ 50 വർഷം പിന്നിട്ടവരെയും നഗരസഭ ചെയർമാൻ പി.ശശിധരൻ ആദരിച്ചു. തമിഴ് വിശ്വബ്രമ്മ സമാജം ഹാളിൽ നടന്ന ചടങ്ങിൽ ആർ. അജയ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പത്മനാഭയ്യർ, പ്രദിപ് കുമാർ, എൻ. സുന്ദരൻ ആചാരി, പി.എം.രാമചന്ദ്രൻ, വി.ജി. ശശി, ടി.ജി.പ്രേംനാഥ്, ആർ. പ്രസന്നൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ആർ. അജയ് ചന്ദ്രൻ (പ്രസിഡന്റ്) എൻ. സുന്ദരൻ ആചാരി (സെക്രട്ടറി) പി.എം.രാമചന്ദ്രൻ (ഖജാൻജി) എന്നിവരെ തെരെഞ്ഞെടുത്തു.