കോട്ടയം: കോട്ടയം ഡെന്റൽ കോളേജിന് 15 കോടി രൂപ മുടക്കി അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്ക് നിർമിക്കും. പദ്ധതിയുടെ ശിലാസ്ഥാപനവും മെഡിക്കൽ കോളേജിലെ കാൻസർ ബ്ളോക്കിന്റെ നവീകരണവും പൂർത്തിയാക്കിയ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി കെ.കെ.ശൈലജ നിർവഹിക്കും. ഇന്ന് ഉച്ചയ്ക്ക് 1.30ന് ഡെന്റൽ കോളേജ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി,​ സുരേഷ് കുറുപ്പ് എം.എൽ.എ എന്നിവർ പങ്കെടുക്കും.

പദ്ധതികൾ

 അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്ക്

നിർമാണ ചെലവ് 15 കോടി. അഞ്ച് നിലകളിലായി 5189 സ്ക്വയർ ഫീറ്റ് കെട്ടിടം. ഡെന്റൽ കോളേജിന്റെ ഭരണനിവഹണ ഓഫീസുകൾ, ലൈബ്രറി, ഗവേഷണ വിഭാഗം, ഓഡിറ്റോറിയം എന്നിവ

 കാമ്പസ് റോഡുകൾ

2 കോടി രൂപ മുടക്കി ബി.എം.ബി.സി നിലവാരത്തിൽ പൂർത്തിയാക്കി. ഇടറോഡുകൾ ടൈൽ പാകിയും യാത്രാക്ഷമമാക്കി.

സ്റ്റാഫ് ക്വാർട്ടേഴ്സ്

5 ഫാമിലി അപ്പാർട്ട്മെന്റുകളും സിംഗിൾ മുറികളും ഉൾപ്പെട്ട ക്വാർട്ട്ഴേസ് സമുച്ചയത്തിന് 3.5 കോടി രൂപ ചെലവായി.

 സെമിനാർ ഹാൾ

40 ലക്ഷം രൂപ മുടക്കി മൂന്ന് നിലകളിലായാണ് പുതിയ സെമിനാർ ഹാളും റെക്കോഡ് റൂമുകളും നിർമിച്ചത്. സെമിനാർ ഹാൾ പൂർണമായും ശീതീകരിച്ചത്.

 വാട്ടർ ടാങ്ക്

20 ലക്ഷം രൂപ മുടക്കി ഡെന്റൽ കോളേജ് കാമ്പസിലാണ് പുതിയ വാട്ടർ ടാങ്ക് നിർമിച്ചത്

 ഇൻസിനറേറ്റർ

7 ലക്ഷം രൂപ ചെലവിൽ പൂർത്തിയാക്കി. മാലിന്യ രഹിത കാമ്പസ് യാഥാർത്ഥ്യമാക്കുന്നതിനും ശരിയായ ബയോ മെഡിക്കൽ മാലിന്യ നിർമാർജനം ഉറപ്പാക്കുകയും ലക്ഷ്യം.