വൈക്കം : എസ്.എൻ.ഡി.പി യോഗം 1295-ാം നമ്പർ ശാഖയിലെ ചെമ്മനത്തുകര വടക്ക് 567-ാം നമ്പർ യൂത്ത് മൂവ്‌മെന്റിന്റെ വാർഷിക പൊതുയോഗവും മെറിറ്റ് അവാർഡ് വിതരണവും നടത്തി. ശാഖാ ഹാളിൽ ചേർന്ന സമ്മേളനത്തിൽ വൈക്കം യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് പി.വി വിവേക് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്റട്ടറി കെ.ടി. അനിൽകുമാർ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു. ക്ഷേത്രം മേൽശാന്തി ഷിബു ശാന്തികൾ അനുഗ്രഹ പ്രഭാഷണം നടത്തി.ശാഖാ പ്രസിഡന്റ് സീദശൻ കടവിൽപറമ്പ് എസ്.എസ്.എൽ.സി , പ്ലസ് ടു ഉന്നത വിജയികർക്ക് മൊമന്റോ നൽകി.ശാഖാ സെക്രട്ടറി ബ്രിജിലാൽ ലാൽഭവൻ ക്യാഷ് അവാർഡ് വിതരണം നടത്തി.ശാഖാ വൈസ് പ്രസിഡന്റ് പുഷ്പൻ നമ്പ്യത്ത്, യൂണിയൻ കമ്മിറ്റി അംഗം ലക്ഷ്മണൻ അരിശേരിൽ, മുൻ ഡയറക്ടർ ബോർഡ് അംഗം ദാമു മാസ്റ്റർ, വനിതാ സംഗം പ്രസിഡന്റ് സിനി സുരേഷ്, സെക്രട്ടറി സുമാ കുസുമൻ, വൈസ് പ്രസിഡന്റ് ലതാ ബാബു, ബാലവേദി കോർഡിനേറ്റർ വി.വി കനകാംബരൻ, കുടുംബ യൂണിറ്റ് ചെയർമാന്മാരായ മധു മട്ടയ്ക്കൽ, സുധാകരൻ വാഴേകാട്, ഗോപകുമാർ മാറപ്പാടിച്ചിറ, വിഷ്ണു മീത്തിൽ പറമ്പ് തുടങ്ങിയവർ പ്രസംഗിച്ചു. യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി രമേഷ് ആർ. കോക്കാട്ട് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ശ്യം മാരേഴത്ത് സ്വാഗതവും യൂത്ത് മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് അഭിലാഷ് നന്ദിയും പറഞ്ഞു. പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു.