വൈക്കം :എസ്. എൻ. ഡി. പി യോഗം 113ാം നമ്പർ ചെമ്മനത്തുകര ശാഖയിലെ ചെമ്പഴന്തി കുടുംബയൂണി​റ്റിന്റെ ആഭിമുഖ്യത്തിൽ മാസപ്രാർത്ഥനയും കുടുംബ സംഗമവും നടത്തി. വള്ളപ്പുരയ്ക്കൽ വാസുവിന്റെ വസതിയിൽ ചേർന്ന കുടുംബ സംഗമത്തിൽ യൂണി​റ്റ് ചെയർമാൻ സതീഷ് ഇണ്ടംതുരുത്തിൽ അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് വി.വി വേണുഗോപാൽ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. സംഗമത്തിൽ അനിൽ തലയോലപ്പറമ്പ് ഗുരുദേവ കൃതികളുടെ ആത്മീയത എന്ന വിഷയത്തെ ആസ്പതമാക്കി പ്രഭാഷണം നടത്തി. യൂണി​റ്റ് കൺവീനർ ഷൈലജ രാജു കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. പ്രകാശൽ നാവള്ളിൽ ,വിഭാദ് നാവള്ളിൽ, അജി ഷാജി തുടങ്ങിയവർ പ്രസംഗിച്ചു. വി.വി കനകാംബരൻ സ്വാഗതവും സത്സംഗം രക്ഷാധികാരി രജി ജിഷ്ണുഭവൻ നന്ദിയും പറഞ്ഞു.