കോട്ടയം : യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകർ പൊലീസ് റാങ്ക് ലിസ്റ്റിൽ കടന്നുകൂടിയ സംഭവത്തിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച നടത്തിയ പി.എസ്.സി ഓഫീസ് മാർച്ചിൽ നേരിയ സംഘർഷം. റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്‌ത് നീക്കി. യുവമോർച്ച സംസ്ഥാന സെക്രട്ടറി അഖിൽ രവീന്ദ്രൻ,യുവമോർച്ച ജില്ലാ പ്രസിഡന്റ് ലാൽ കൃഷ്ണ, സംസ്ഥാന സമിതിഅംഗം വിനയകുമാർ വി.വി, ജില്ലാ ജനറൽ സെക്രട്ടറിമാരായ സോബിൻ ലാൽ, ശരത്കുമാർ, ജില്ലാ വൈസ് പ്രസിഡന്റ്
വി പി മുകേഷ്, ജില്ലാ സെക്രട്ടറി രാജ്‌മോഹൻ എന്നിവരാണ് അറസ്റ്റിലായത്.
ഉപരോധത്തിനു മുന്നോടിയായി ചേർന്ന യോഗം അഖിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. ലാൽകൃഷ്‌ണ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന സമിതി അംഗം അംഗം ടി.എൻ ഹരികുമാർ, ജില്ലാ സെക്രട്ടറിമാരായ സി.എൻ സുഭാഷ്, കെ.പി ഭുവനേഷ്, ബി.ജെ. പി നിയോജകമണ്ഡലം പ്രസിഡന്റ് നന്ദൻ നട്ടാശ്ശേരി, യുവമോർച്ച സംസ്ഥാന സമിതിയംഗം കെ.എസ് ഗോപൻ, വി.വി വിനയകുമാർ, ജനറൽ സെക്രട്ടറിമാരായ സോബിൻലാൽ, ശരത് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് വി.പി മുകേഷ്, ജില്ലാ സെക്രട്ടറി രാജ്‌മോഹൻ, ദീപു ആർ, പത്മകുമാർ,മനോജ്, ശ്യാം, രാജേഷ് ചെറിയമഠം, ടി. ടി സന്തോഷ്, കെ.എസ് ഹരികുട്ടൻ, ഉണ്ണി വടവാതൂർ, ബിജു മോൻ എന്നിവർ പ്രസംഗിച്ചു.