വൈക്കം: താലൂക്ക് ചുമട്ടുതൊഴിലാളി യൂണിയൻ എ. ഐ. ടി. യു. സി. വാർഷിക സമ്മേളനം സി. കെ. വിശ്വനാഥൻ സ്മാരക ഹാളിൽ ജില്ലാ പ്രസിഡന്റ് ടി. എൻ. രമേശൻ ഉദ്ഘാടനം ചെയ്തു.
യുണിയൻ പ്രസിഡന്റ് ഡി. രഞ്ജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ലീനമ്മ ഉദയകുമാർ, കെ. അജിത്, പി. സുഗതൻ, കെ. വിജയൻ, എം. എസ്. സുരേഷ്, ജെയിംസ് തോമസ്, എം. കെ. ശീമോൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി എം. കെ. ശീമോൻ (പ്രസി.), കെ. വിജയൻ (വൈസ് പ്രസി.), കെ. എസ്. രത്‌നാകരൻ (ജനറൽ സെക്ര.), എം. എസ്. സുരേഷ് (സെക്ര.), ജെയിംസ് തോമസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.