പാലാ : നഗരസഭ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ അഗതിരഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള ഭക്ഷണ കിറ്റ് വിതരണ ഉദ്ഘാടനം നഗരസഭാ ഓപ്പൺ ഓഡിറ്റോറിയത്തിൽ ചെയർപേഴ്‌സൺ ബിജി ജോജോ നിർവഹിച്ചു. മരാമത്ത്കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രൊഫ.സതീഷ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സിബിൽ തോമസ്, കൗൺസിലംഗങ്ങളായ പി.കെ. മധു പാറയിൽ, സുഷമ രഘു, ജിജി ജോണി, റോയി ഫ്രാൻസിസ്, അഡ്വ.ബെറ്റി ഷാജു, ലിസ്യൂ ജോസ് എന്നിവർ പ്രസംഗിച്ചു. കുടുംബശ്രീ മെമ്പർ സെക്രട്ടറി (ഹെൽത്ത് സൂപ്പർവൈസർ) ആർ.സുധാകുമാരി സ്വാഗതവും, സി.ഡി.എസ് ചെയർപേഴ്‌സൺ ശ്രീകല അനിൽകുമാർ നന്ദിയും പറഞ്ഞു.