പാലാ : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 15 ന് എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ ഭരണങ്ങാനത്ത് സേവ് ഇന്ത്യ മാർച്ച് നടക്കും. സംഘാടകസമിതി യോഗം ഭരണങ്ങാനത്ത് നടന്നു. മണ്ഡലം പ്രസിഡന്റ് കെ.ബി സന്തോഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം സി.പി.ഐ സംസ്ഥാന കമ്മറ്റി അംഗം അഡ്വ.വി കെ സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം ബാബു കെ ജോർജ്, സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ.സണ്ണി ഡേവിഡ്, പി.കെ ഷാജികുമാർ, എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് കെ.ബി അജേഷ്, അഡ്വ. തോമസ് വി.ടി, എൻ.സുരേന്ദ്രൻ, അനു ബാബു തോമസ്, ജോബി ജോസഫ്, കെ.കെ അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. രക്ഷാധികാരികളായി അനു ബാബു തോമസ്, ടി.കെ സുകുമാരൻ, പി.എ കരുണാകരൻ എന്നിവരെയും ഭാരവാഹികളായി ടോമി മാത്യു (പ്രസിഡന്റ് ), അനിൽ എം.സി, പി. കെ.സുമേഷ്, സജു സെബാസ്റ്റ്യൻ (വൈസ് പ്രസിഡന്റുമാർ), ഷിജോ സെബാസ്റ്റ്യൻ (സെക്രട്ടറി), അനൂപ് ജോൺ, ടി.എൻ സജീവ്, എ.ആർ ബിജുമോൻ (ജോയിന്റ് സെക്രട്ടറിമാർ), വി.വി വിജയൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.