narayaniyamathram

ഉദയനാപുരം: ഉദയനാപുരം നേരേ കടവ് ശ്രീഭദ്രദേവി ക്ഷേത്രത്തിൽ ശ്രീഭദ്ര നാരായണീയ സമിതിയുടെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന സമ്പൂർണ നാരായണീയ സമർപ്പണം ഭക്തി സാന്ദ്രമായി. ആത്മീയമെന്നത് ഇന്ദ്രിയങ്ങളെ ഉള്ളിലേയ്ക്കു നയിക്കുന്നതാണെന്നും ആത്മജ്ഞാനം മനുഷ്യരെ സങ്കുചിതമായ ചിന്തകളിൽ നിന്നു മോചിപ്പിക്കുന്നതിന് പ്രാപ്തമാക്കുമെന്നും നാരായണീയ ആചാര്യൻ അശോകൻ കാഞ്ഞിരത്തിങ്കൽ ഉദ്‌ബോധിപ്പിച്ചു. ക്ഷേത്രം മേൽശാന്തി മാധവൻ നമ്പൂതിരി, ചന്ദ്രഗുപ്തൻ ഇളയത്, എ. കെ. ഡി. എസ്. പ്രസിഡന്റ് എ. ദാമോദരൻ, സെക്രട്ടറി കെ.ജയന്തകുമാർ, നിഷ വിനോദ്, ഗിരിജ രമേശൻ, കാഞ്ചന, മധു എം, മോഹനൻ ചായപ്പള്ളി, ക്ഷേത്ര വെളിച്ചപ്പാട് വിനീഷ് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.നാരായണീയ സമർപ്പണ ചടങ്ങിന് നൂറുകണക്കിന് ഭക്തരും ക്ഷേത്രാങ്കണത്തിൽ എത്തിയിരുന്നു.