പാലാ : പെർമിറ്റ് അട്ടിമറിക്കുന്നതിൽ പ്രതിഷേധിച്ച് ഓട്ടോ-ടാക്‌സി തൊഴിലാളി സംയുക്ത യൂണിയന്റെ ആഭിമുഖ്യത്തിൽ തൊഴിലാളികൾ പാലാ ജോയിന്റ് ആർ.ടി.ഒ ഓഫീസ് ഉപരോധിച്ചു. കെ.ടി.യു.സി (എം), സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, ബി.എം.എസ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ സമരത്തിന്‌ ജോസുകുട്ടി പൂവേലിൽ അദ്ധ്യക്ഷത വഹിച്ചു. ലാലിച്ചൻ ജോർജ് ഉദ്ഘാടനം ചെയ്തു. രാജൻ കൊല്ലംപറമ്പിൽ, കെ.എസ്.ശിവദാസ്, പി.കെ.ഷാജകുമാർ,ജോയി കുഴിപ്പാല, പി.എം.ജോസഫ്, പി.എൻ.പ്രമോദ്, വിൻസെന്റ് തൈമുറി,ഷോജിഗോപി, സിബി പുന്നത്താനം, ഷിബു കാരമുള്ളിൽ,ജോർജ് വെള്ളരിങ്ങാട്ട്, സജി നെല്ലൻകുഴിയിൽ, ബിബിൻ പുളിയ്ക്കൽ, ബെന്നി ഉപ്പൂട്ടിൽ, രാജൻ കിഴക്കേടത്ത്, കുര്യാച്ചൻ മണ്ണാർമറ്റം, വി.ജി.സലി, കെ.സി.കുഞ്ഞുമോൻ, മനോജ് വള്ളിച്ചിറ തുടങ്ങിയവർ പ്രസംഗിച്ചു.