തൃക്കൊടിത്താനം : കേരള സർവീസ് പെൻഷണേഴ്സ് യൂണിയൻ തൃക്കൊടിത്താനം യൂണിറ്റ് പ്രവർത്തന വർഷ ഉദ്ഘാടനവും മെമ്പർഷിപ്പ് വിതരണവും നാളെ നടക്കും. രാവിലെ 9.30 ന് തൃക്കൊടിത്താനം പെരിഞ്ചേരിൽ ലക്ഷീനാരായണ ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ പ്രവർത്തനവർഷത്തിന്റെ ഉദ്ഘാടനം ജില്ലാ സാംസ്കാരികവേദി കൺവീനർ വി.ജി.ശിവദാസ് ഉദ്ഘാടനം ചെയ്യും. മെമ്പർഷിപ്പ് വിതരണം ബ്ലോക്ക് പ്രസിഡന്റ് ടി.ടി.വർഗീസ് നിർവഹിക്കും. യൂണിറ്റ് പ്രസിഡന്റ് എം.വി യോഹന്നാൻ അദ്ധ്യക്ഷത വഹിക്കും. യൂണിറ്റ് ജോയിന്റ് സെക്രട്ടറി കെ.വി റോസമ്മ അനുസ്മരണം നടത്തും. കെ.ജി സോമൻ,അഡ്വ.കെ.രാജഗോപാലൻപിള്ള, മാത്യു എ മുക്കാടൻ, പി.കെ രവീന്ദ്രനാഥൻ നായർ എന്നിർ പങ്കെടുക്കും. സെക്രട്ടറി കെ.ആർ ശിവൻകുട്ടി സ്വാഗതവും, ട്രഷറർ ആർ.വത്സലകുമാരി നന്ദിയും പറയും.