ഏറ്റുമാനൂർ: അതിരമ്പുഴ വെൺമനത്തൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ഭാഗവത സപ്താഹ ജ്ഞാനയജ്ഞവും അഷ്ടമിരോഹിണി ഉത്സവവും ആഗസ്റ്റ് 16 മുതൽ 23 വരെ വിപുലമായ ചടങ്ങുകളോടെ ആചരിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സ്വാമി വിജയബോധാനന്ദ തീർഥപാദരാണ് യജ്ഞാചാര്യൻ. 16 ന് വൈകിട്ട് 4.30ന് ശ്രീകൃഷ്ണ വിഗ്രഹഘോഷയാത്ര, 6.45ന് കെ.കെ. ചെല്ലപ്പൻ യജ്ഞവേദിയിൽ ഭദ്രദീപ പ്രകാശനം നടത്തും. അഷ്ടമിരോഹിണി ദിവസമായ 23 ന് രാവിലെ അവഭൃഥസ്‌നാനം, ഉച്ചയ്ക്ക് 1 ന് അഷ്ടമിരോഹിണി സദ്യ, 5 ന് ശോഭായാത്ര, 6.45 ന് ജന്മാഷ്ടമി സമ്മേളനം ഏറ്റുമാനൂരപ്പൻ കോളേജ് പ്രിൻസിപ്പൽ ഡോ.ഹേമന്ത് കുമാർ ഉദ്ഘാടനം ചെയ്യും. ക്ഷേത്രോപദേശകസമിതി പ്രസിസ്ന്റ് ടി.കെ.സതീഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. കെ.എൻ.ശ്രീകുമാർ സന്ദേശം നൽകും. 7.50 ന് നൃത്തസന്ധ്യ, 9.30ന് ഭക്തിഗാനമേള, രാത്രി 12 ന് ജന്മാഷ്ടമി പൂജ. പത്രസമ്മേളനത്തിൽ മുഖ്യരക്ഷാധികാരി പി.ജി.ബാലകൃഷ്ണപിളള, സെക്രട്ടറി മുരളി തകിടിയേൽ, കൺവീനർ കെ.ജി.ശിവദാസൻ നായർ, എം.എൻ.മണിയൻ പിള്ള എന്നിവർ പങ്കെടുത്തു.