photo

ഏറ്റുമാനൂർ : കഥകളി ആചാര്യൻ കലാനിലയം മോഹന കുമാർ അനുസ്മരണം ഹിന്ദുമതപാഠശാലാ ഹാളിൽ നടന്നു. പ്രൊഫ.പി.എസ്.ശങ്കരൻ നായർ ഉദ്ഘാടനംചെയ്തു. സംഘാടക സമിതി ജനറൽ കൺവീനർ ഹരിണാലയ ശിവജി അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം ബോർഡ് റിട്ട. അസിസ്റ്റന്റ് കമ്മിഷണർ ഇ.പിഗോപീകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ഹരിണാലയ കഥകളി വിദ്യാലയം മുൻ അദ്ധ്യാപകൻ കലാമണ്ഡലം ശശീന്ദ്രനെ ചടങ്ങിൽ ആദരിച്ചു. സംഘാടക സമിതി കൺവീനർ ജഗദീഷ് സ്വാമിയാശാൻ, പി.ജി.ബാലകൃഷ്ണപിള്ള, കലാമണ്ഡലം രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കിരാതം കഥകളി അരങ്ങേറി.