കടുത്തുരുത്തി : ബി. ഡി. ജെ. എസ് കടുത്തുരുത്തി നിയേജകമണ്ഡലം കൗൺസിൽ പുനഃസംഘനാ യോഗം നടന്നു. ബി. ഡി. ജെ. എസ് ജില്ലാ സെക്രട്ടറി എൻ. കെ രമണൻ അദ്ധ്യക്ഷതവഹിച്ച ചടങ്ങ് ബി. ഡി. ജെ. എസ് ജില്ലാ പ്രസിഡന്റ് എം. പി സെൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റായി കെ. സോമൻ തട്ടാംപ്പറമ്പിൽ, സെക്രട്ടറിയായി കെ. പി ബൈജു കണ്ണംപുഞ്ചയിൽ, കൗൺസിൽ അംഗങ്ങളായി ടി. സി ബൈജു കടുത്തുരുത്തി, രവീന്ദ്രൻ കടപ്പൂര്, ജയൻ കിടങ്ങൂർ, വിജയൻ ഞീഴൂർ, എം. കെ തങ്കപ്പൻ മോനിപ്പള്ളി, ബിജു ഉഴവൂർ, ധനേഷ് കടുത്തുരുത്തി, ജയൻപ്രകാശ് മേമുറി, ഹരിദാസ് ഉഴവൂർ, സുശീലൻ കടുത്തുരുത്തി, സുരേന്ദ്രൻ മാഞ്ഞൂർ, ബാബു ഇ. ബി മരങ്ങാട്ടുപിള്ളി, ട്രഷററായി എം. എസ് സന്തോഷ് ആയാംകുടി എന്നിവരെയും തിരഞ്ഞെടുത്തു. ചടങ്ങിൽ രാജു കാലായിൽ ആശംസയും മുൻ നിയോജക മണ്ഡലം പ്രസിഡന്റ് സി. എം. ബാബു സ്വാഗതവും പറഞ്ഞു.