പാലാ: റോഡിന് കുറുകെ കടക്കുമ്പോൾ ജീപ്പിടിച്ച് മരിച്ചു. പൂവരണി വേലിക്കകത്ത് ശശിധരൻ (58) നാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ പാലാ പൊൻകുന്നം റോഡിൽ പൂവരണിയ്ക്കു സമീപം ചരള ജംഗ്ഷനിലായിരുന്നു അപകടം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ജലജ മക്കൾ: സുനു, അനു. മരുമക്കൾ: പ്രമോദ്,അനീഷ് (എർണാകുളം സ്‌റ്റോഴ്‌സ്, പാലാ).