ഈരാട്ടുപേട്ട: എൻ.ഡി.എ പൂഞ്ഞാർ നിയോജക മണ്ഡലം യോഗം പി.സി ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ വിസി അജികുമാർ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം കൺവീനർ എം.ആർ ഉല്ലാസ്, എൻ.ഡി.എ കോട്ടയം ജില്ലാ ചെയർമാൻ എൻ. ഹരി, കൺവീനർ എം.പി സെൻ എന്നിവർ സംസാരിച്ചു. നിയോജക മണ്ഡലത്തിലെ പഞ്ചായത്ത്, വാർഡ്തല കമ്മിറ്റികൾ ശക്തിപ്പെടുത്താൻ യോഗം തീരുമാനിച്ചു. 26ന് നടക്കുന്ന സെക്രട്ടറിയേറ്റ് മാർച്ച് വൻ വിജയമാക്കാനും കേരള സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനകീയ പ്രക്ഷോഭം നടത്തുവാനും കമ്മിറ്റി യോഗം തീരുമാനിച്ചു