വൈക്കം: തലയാഴം കൊതവറ ഗുരുദർശന പഠനശാലയുടെ ആഭിമുഖ്യത്തിൽ ഗുരു മുനിനാരായണ പ്രസാദ് രചിച്ച അറിവിന്റെ ആദ്യ പാഠങ്ങൾ, കുട്ടികളുടെ നാരായണ ഗുരു എന്നീ ഗ്രന്ഥങ്ങളെ ആസ്പദമാക്കിയുള്ള സ്‌കോളർഷിപ്പ് പരീക്ഷാ പരിശീലനത്തിന് തുടക്കം കുറിച്ചു. കൊതവറ ശ്രീനാരായണ ഗുരുമന്ദിര പ്രാർത്ഥനാലയത്തിൽ നടന്ന ചടങ്ങിൽ എസ്. എൻ. ഡി. പി. ശാഖ പ്രസിഡന്റ് ഷാജി വെട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. തോട്ടകം നാരായണ ഗുരുവിചാരകേന്ദ്രം ഡയറക്ടറർ എ.രമണൻ കടമ്പറ ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ് ഷാജി വെട്ടത്തിൽ വിദ്യാർഥികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു.ശാഖ വനിതാ സംഘം പ്രസിഡന്റ് മഞ്ജു സതീഷ് കുമാർ, ശാഖ സെക്രട്ടറി ഷീല ഷിബു, ശാഖാ ഭാരവാഹികളായ പ്രസന്നൻ കിഴക്കേ മറ്റപ്പള്ളിൽ, എം.കെ.ദിനമണി മണിമല , എസ് എൻ ഡി പി യുണിയൻ കൗൺസിലർ അഭിലാഷ് വടക്കേത്തറ, പ്രോഗ്രാം കോ ഓർഡിനേറ്റർ ബി. മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.