തലയോലപ്പറമ്പ്: മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് ആയൂർവേദ ആശുപത്രിയിൽ ഔഷധ കഞ്ഞി വിതരണം ആരംഭിച്ചു. എം.സി മാണി മെമ്മോറിയൽ സ്‌നേഹ സ്പർശം ട്രസ്റ്റാണ് ഔഷധ കഞ്ഞി സ്‌പോൺസർ ചെയ്തിരിക്കുന്നത്. ആശുപത്രി അങ്കണത്തിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ് വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.സുധിൻ കൃഷ്ണ,പഞ്ചായത്ത് സെക്രട്ടറി മീര എൻ.മേനോൻ, ബൈജു മാണി തുടങ്ങിയവർ പ്രസംഗിച്ചു. ഒരാഴ്ചയാണ് സൗജന്യമായി ഔഷധ കഞ്ഞി വിതരണം ചെയ്യുന്നത്‌.