തലയോലപ്പറമ്പ്: ശക്തമായ മഴയിലും കാറ്റിലും വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. ഞായറാഴ്ച രാത്രി 11 മണിയോടെ വീശിയ ശക്തമായ കാറ്റിലാണ് വടയാർ കല്ലുവേലിൽ (രേവതി) പ്രസന്നന്റെ വീടിന് മുകളിലേക്ക് പുരയിടത്തിൽ നിന്ന കൂറ്റൻ തേക്ക് മരം കടപുഴകി വീണത്. വീടിന് മുകളിലേക്ക് ഒടിഞ്ഞ് വീഴുന്ന ശബ്ദം കേട്ട് ഈ സമയം വീടിനുള്ളിൽ ഉണ്ടായിരുന്ന പ്രസന്നന്റെ ഭാര്യയും മക്കളും ഉടൻ പുറത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു. പ്രസന്നൻ വടയാർ ജംഗ്ഷന് സമീപം തട്ട് കടയിൽ ആയിരുന്നു. മരം വീണതിനെ തുടർന്ന് വീടിന്റെ ഭിത്തിയുടെ പല ഭാഗത്തും വിള്ളലുകൾ വീണു. മേൽക്കൂരയുടെ ഷീറ്റിട്ടഭാഗം പൂർണമായും തകർന്നു.