കോട്ടയം: ഉഴവൂർ വിജയന്റെ പേരിൽ ഉഴവൂർ വിജയൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ടി.കെ.ജയകുമാറിന് മന്ത്രി എ.കെ.ശശീന്ദ്രൻ സമ്മാനിച്ചു. കുറിച്ചിത്താനത്ത് ഉഴവൂർ വിജയന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം മന്ത്രി ഉദ്ഘാടനം ചെയ്തു. വി.എൻ.വാസവൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അനുസ്മരണ പ്രഭാഷണം നടത്തി. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, അഡ്വ.കെ.ചിത്രഭാനു തുടങ്ങിവർ സംസാരിച്ചു.