കോട്ടയം: ടെലിവിഷൻ,​ സോഷ്യൽ മീഡിയ രംഗത്തെ തൊഴിലവസരങ്ങളിൽ യുവതീയുവാക്കൾക്ക് സൗജന്യ പരിശീലനം നൽകുന്നു. ടെലിവിഷൻ പ്രോഗ്രാം പ്രൊമോഷൻ കൗൺസിൽ കേരള ഘടകത്തിന്റെയും ടി.വി.സ്റ്റാറിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് വൈറ്റ് പിരമിഡ് മീഡിയ ക്ലബ്ബിൽ വച്ച് ജൂലായി 27,28 തീയതികളിലാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.

ടെലിവിഷൻ പ്രോഗ്രാം നിർമ്മാണം, അവതരണം, സോഷ്യൽ മീഡിയ പ്രൊമോഷൻ, യുട്യൂബ് പ്രോഗ്രാം മേയ്ക്കിംഗ് എന്നിവയിലാണ് പരിശീലനം. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകും. അതത് മേഖലകളിൽ പ്രവർത്തിക്കാൻ പിന്തുണയും ഒരുക്കും.

18 നും 30 നും മധ്യേ പ്രായമുള്ള പ്ലസ്ടു യോഗ്യതയുള്ളവർ പേര്, വിലാസം, ഫോൺനമ്പർ എന്നിവ 7561002962 എന്ന നമ്പരിൽ വാട്‌സ് ആപ്പ് ചെയ്യേണ്ടതാണ്. ഇമെയിൽ tvstar1010@gmail.com കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9387330604, 9387707840.