എരുമേലി: എസ്.എൻ.ഡി.പി യോഗം 129-ാം നമ്പർ പരുവ ശാഖയിലെ കുടുംബ യൂണിറ്റുകളുടെ സംയുക്ത വാർഷിക പൊതുയോഗം ശാഖാ വൈസ് പ്രസിഡന്റ് ഇ.എസ്. പ്രദീപ് ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ് എസ്. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി ഇ. ആർ ഷിബുകുമാർ, യൂണിയൻ കമ്മിറ്റി അംഗം എം.സി ഭദ്രൻ, മഞ്ജു അനിൽ, അമ്പിളി പ്രദീപ്, വിജി കൊല്ലംപറമ്പിൽ, സിന്ധു സതീഷ്, സുജ സദാനന്ദൻ, ലളിത. എം.ഡി എന്നിവർ പ്രസംഗിച്ചു. കുടുംബ യൂണിറ്റുകളുടെ ഭാരവാഹികളായി മഞ്ജു അനിൽ, അമ്പിളി പ്രദീപ് (കൺവീനർമാർ) അഖില എസ്. ബിനു, ലിനി ജയകുമാർ (ജോ. കൺവീനർമാർ ) അനീഷ് കുമാർ തടത്തിൽ, വിജി കൊല്ലംപറമ്പിൽ (കോ-ഓർഡിനേറ്റർമാർ )എന്നിവരെ തിരഞ്ഞെടുത്തു.