വൈക്കം : കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടത്തുന്ന തുല്യതാ കോഴ്സുകളായ പത്താംതരം 141-ാം മത് ബാച്ചിലേക്കും 2019-2020 ഹയർ സെക്കൻഡറി അഞ്ചാമത് ബാച്ചിലേക്കും 2019-2021 ഹ്യൂമാനിറ്റീസ് കൊമേഴ്സ് ഗ്രൂപ്പുകൾക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഏഴാംക്ലാസ് പാസായ 17 വയസ് പൂർത്തിയായവർക്ക് 10 നും പത്താംതരം പാസായവർക്ക് ഹയർ സെക്കൻഡറിക്കും അപേക്ഷിക്കാം. പത്താംതരം കോഴ്സിന് 1850 രൂപയും ഹയർ സെക്കൻഡറി കോഴ്സിന് 2500 രൂപയുമാണ് ഫീസ്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും 40 ശതമാനത്തിലധികം വൈകല്യമുള്ളവർക്കും കോഴ്സ് സജ്ജമാണ്. രജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങൾ വൈക്കം നഗരസഭ സാക്ഷരതാ മിഷൻ ചാലപ്പറമ്പ് തുടർവിദ്യാകേന്ദ്രം 9961205734, കടുത്തുരുത്തി ബ്ലോക്ക് വികസന വിദ്യാകേന്ദ്രം 9961154071 എന്നിവിടങ്ങളിൽ ലഭ്യമാണ്.