വൈക്കം : പട്ടികജാതി വിഭാഗങ്ങളോടുള്ള സർക്കാരിന്റെ വിവേചനത്തിൽ പ്രതിഷേധിച്ച് 25ന് കെ. പി. എം എസ് വൈക്കം യൂണിയൻ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് മുന്നിൽ ധർണ നടത്തും. രാവിലെ 11ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.വിനോദ് ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് സി.സുശീലൻ അദ്ധ്യക്ഷത വഹിക്കും സെക്രട്ടറി സി.ടി.അപ്പുക്കുട്ടൻ സ്വാഗതം പറയും.