തലയോലപ്പറമ്പ്: മറവൻതുരുത്ത് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ടോൾ-ചെമ്മനാകരി റോഡ് തകർന്ന് തരിപ്പണമായതോടെ കാൽനടയാത്ര പോലും ദുസഹമാകുന്നു. റോഡ് തകർന്നതോടെ വൈക്കത്തുനിന്നും ചെമ്മനാകരിയിലേയ്ക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളും സർവീസ് അവസാനിപ്പിക്കുമെന്ന സ്ഥിതിയിലാണ്. ഇരുചക്രവാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുന്നതും പതിവാണ്. ഓട്ടോ, ടാക്‌സി അടക്കമുള്ള വാഹനങ്ങൾ ഈ റോഡിൽ ഓട്ടം പോകാൻ മടിക്കുന്നതായി പ്രദേശവാസികൾ പറയുന്നു. റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.