ചങ്ങനാശേരി: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം തൃക്കൊടിത്താനം അൽഫോൻസാ നഗറിൽ ജില്ലാ പഞ്ചായത്തംഗം വി കെ സുനിൽകുമാർ നിർവഹിച്ചു. തുടർന്ന് ചേർന്ന പൊതുസമ്മേളനം മാടപ്പളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലൈസാമ്മ ജോർജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ രാജു അദ്ധ്യക്ഷത വഹിച്ചു. സോണി ഫിലിപ്പ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോൺസൺ അലക്സാണ്ടർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്സി രവി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിനോയ് ജോസഫ്, രജനി സാബു, സുനിതാ സുരേഷ്, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ അനിതാ സാബു, സുവർണ്ണ കുമാരി, പഞ്ചായത്തംഗങ്ങളായ ദിവ്യാ ബൈജു, ശ്രീലതാ ഗോപാലകൃഷ്ണൻ, കെ.എ ജോസഫ്, കെ.കെ സുനിൽ, ബി.ഡി.ഒ ദിൽഷാദ്, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ രാഹുൽ, ക്ലീൻ കേരള ജില്ലാ കോ-ഓർഡിനേറ്റർ രമേശ് ,പഞ്ചായത്ത് സെക്രട്ടറി എൻ.ആർ. മുരളീധരൻ നായർ എന്നിവർ പങ്കെടുത്തു. വീടുകളിലെ ജൈവമാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് ആവശ്യമായ റിംഗ് കമ്പോസ്റ്റ്, പൈപ്പ് കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്‍റ എന്നിവ ആവശ്യമുള്ളവര്‍ക്ക് പഞ്ചായത്തില്‍ നിന്നും പദ്ധതി പ്രകാരം സബ്സിഡി നിരക്കില്‍ ലഭ്യമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.