കോട്ടയം: എറികാട് സെന്റ് ജെയിംസ് സി.എസ്.ഐ പള്ളിയുടെ 175 ാമത് സ്ഥാപക ദിനാചരണം നാളെ നടക്കും. 1844 ൽ ഹെൻട്രി ബേക്കർ ജൂണിയർ ആണ് ഇടവകപള്ളി സ്ഥാപിച്ചത്. നാളെ വൈകിട്ട് 7ന് ദേവാലയത്തിൽ നടക്കുന്ന സംസർഗ ശിശ്രൂഷകൾക്ക് സി.എസ്.ഐ ബിഷപ്പ് ഡോ.കെ.ജി ദാനിയേൽ മുഖ്യകാർമികത്വം വഹിക്കും. ബിഷപ്പ് കമ്മിസറി ഡാനിയേൽ ജോർജ്, മഹായിടവക ട്രഷറർ തോമസ് പായിക്കാട്, വൈദിക സെക്രട്ടറി ജോൺ ഐസക്ക്, ജില്ല ചെയർമാൻ ചെറിയാൻ തോമസ്, ഡോ. സൈമൺ ജോൺ, ജേക്കബ് ഫിലിപ്പ് എന്നിവർ സന്നിഹിതരാകും.