മാഞ്ഞൂർ : എൻ. എസ്. എസ്. 1232 നമ്പർ കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും കുടുംബമേളയും വാർഷിക പൊതുയോഗവും നടന്നു. യൂണിയൻ കമ്മിറ്റി അംഗം എം. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് രാജഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ചു. റിപ്പോർട്ടും കണക്കും കരയോഗം സെക്രട്ടറി വിജയകുമാറും വനിതാ സമാജം സെക്രട്ടറി ബിന്ദു എം നായരും അവതരിപ്പിച്ചു. യൂണിയൻ കമ്മിറ്റി അംഗം നവകുമാരൻ നായർ, താലൂക്ക് വനിതാ സമാജം സെക്രട്ടറി ഇന്ദിരാമണി, മേഖല സെക്രട്ടറി വിജയൻ നായർ, ശ്രീനാരായണൻ ഇളയത് എന്നിവർ സംസാരിച്ചു. കരയോഗം ഭാരവാഹികളായി രാജഗോപാലൻ നായർ (പ്രസിഡന്റ് ), വിജയകുമാർ (സെക്രട്ടറി ), അനിൽ കുമാർ (ട്രഷറർ ), ഗോപിനാഥൻ നായർ (വൈസ് പ്രസിഡന്റ് ), സുരേഷ് കുമാർ (ജോയിന്റ് സെക്രട്ടറി )എന്നിവരെയും, വനിതാ സമാജം പ്രതിനിധികളായി രമാദേവിയമ്മ (പ്രസിഡന്റ് ), ബിന്ദു എം. നായർ (സെക്രട്ടറി ), സുലോചന (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.