വൈക്കം:തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ്, കെ. എസ്. യു. പ്രവർത്തകർക്ക് നേരെ പൊലീസ് നടത്തിയ ലാത്തി ചാർജ്ജിൽ പ്രതിഷേധിച്ച് വൈക്കത്ത് കെ. എസ്. യു. പ്രവർത്തകർ വിദ്യാഭ്യാസ ബന്ത് നടത്തി. പഠിപ്പുമുടക്കിയ വിദ്യാർത്ഥികൾ നഗരത്തിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. പ്രകടനത്തിന് കെ. എസ്. യു. താലൂക്ക് പ്രസിഡന്റ് ജോൺ ജോസഫ്, ജിഫിൻ, റോജൻ, ജെറിൻ ,സേവ്യർ, ജോർജ്ജ്, അനീഷ്, സൂരജ്, അക്ഷയ്, റോൺ തുടങ്ങിയവർ നേതൃത്വം നൽകി.