ചങ്ങനാശേരി: ടൈലുമായി പന്തളത്തിനു പോയ ലോറി നിയന്ത്രണം വിട്ട് എ സി റോഡിൽ പാടത്തേക്ക് മറിഞ്ഞു. ഇന്നലെ വെളുപ്പിന് 4.30ന് മനയ്ക്കച്ചിറയിൽ ഉള്ള പെട്രോൾ പമ്പിന് സമീപമാണ് സംഭവം നടന്നത്. കോതമംഗലം സ്വദ്ദേശി വിപിൻ ജി വിനോദാണ് (29) ലോറി ഓടിച്ചിരുന്നത്. വല്ലാർപാടത്തു നിന്നും ടൈലുമായി പോന്ന ലോറിയുടെ സ്റ്റിയറിംഗ് റാഡുമായുള്ള ബന്ധം വേർപെട്ടതാണ് അപകട കാരണം. ഇബ്രേക്ക് ചവിട്ടിയെങ്കിലും നിരങ്ങി നിങ്ങിയ ലോറി റോഡിന്റെ തിട്ടയിടിഞ്ഞ് മെല്ലെ ചതുപ്പിലേക്ക് മറിഞ്ഞു. ഈ സമയത്ത് കനത്ത മഴയുണ്ടായിരുന്നതായി ഡ്രൈവർ പറഞ്ഞു. വിപിൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.