കുഞ്ചിത്തണ്ണി. ഒന്നര പതിറ്റാണ്ടായി നാട്ടുകാരുടെ ഗതാഗത പ്രശ്നത്തിനര ഒരളവ് വരെ പരിഹാരമായിരുന്ന ബസ് സർവ്വീസ് നിർത്തിവെച്ചു.മുട്ടുകാട്ടിൽ നിന്നും താലൂക്കാസ്ഥാനമായ ദേവികുളത്തേയ്ക്ക് സർവ്വീസ് നടത്തിയിരുന്ന കെ എസ് ആർ ടി സി ബസ് ഓടാതായിട്ട് മാസങ്ങൾ കഴിഞ്ഞു. രാവിലെ 7.30 ന് മുട്ടകാട്ടിൽ നിന്നും ആരംഭിച്ച് കുഞ്ചിത്തണ്ണി, പവർഹൗസ്, ചിത്തിരപുരം, മൂന്നാർ വഴി താലൂക്കാസ്ഥാനത്തേയ്ക്ക് കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി ലാഭകരമായി സർവീസ് നടത്തിവന്നിരുന്ന ബസാണ് കണ്ടക്ടർമാരുടെ ക്ഷാമംമൂലം നിർത്തിവച്ചത്. മുട്ടകാട്, കുഞ്ചിത്തണ്ണി, ചിത്തിരപുരം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ദേവികുളം, മൂന്നാർ എന്നിവടങ്ങളിലെ സർക്കാർ അർദ്ധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി നോക്കി വന്നിരുന്ന നിരവധി പേർക്ക് ഓഫീസുകളിൽ എത്തിച്ചേരുന്നതിനുള്ള ഏക ആശ്രയം കൂടിയായിരുന്നു ഈ സർവീസ്. മൂന്നാർ ഗവൺമെന്റ് കോളെജ്, ചിത്തിരപുരം സർക്കാർ ഐടിഐ, എന്നിവ ടങ്ങളിൽ അദ്ധ്യയനത്തിന് പോയി വന്നിരുന്ന വിദ്യാർഥികൾക്കും ചിത്തിരപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിൽസയ്ക്കായി പോയി വന്നിരുന്നവർ ഉൾപ്പടെയുള്ളവർ ഇതോടെ യാത്രാ ദുരിതത്തിലായി. . ബസ് സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഗതാഗതമന്ത്രിയ്ക്കും എം.പി, എം.എൽ.എ മാരടക്കമുള്ളവർക്കും നിവേദനം നല്കുന്നതിന് കുഞ്ചിത്തണ്ണി ശ്രീ നാരായണ പബ്ലിക് ലൈബ്രറി എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗം തീരുമാനിച്ചു. യോഗത്തിൽ ലൈബ്രറി പ്രസിഡന്റ് ടി.ആർ.വിജയൻ അദ്ധ്യക്ഷനായിരുന്നു. ലൈബ്രറി സെക്രട്ടറി വി.ബി.ഷൈലജൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എൻ.സജീവ്, പി.എൻ പ്രസന്നകുമാർ എന്നിവർ പ്രസംഗിച്ചു.

ബസ് റൂട്ട്

മുട്ടകാട്,കുഞ്ചിത്തണ്ണി, പവർഹൗസ്, ചിത്തിരപുരം, മൂന്നാർ, ദേവികുളം