പാമ്പാടി: പാഴ്‌സൽ സർവീസ് കമ്പനിയുടെ ഡ്രൈവർ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കെ ടി സി പാർസൽ കമ്പനിയുടെ ഡ്രൈവർ സൗത്ത് പാമ്പാടി നെടുങ്ങോട്ടു മലയിൽ പരേതനായ പ്രഭാകരന്റെ മകൻ ജയചന്ദ്രൻ ഓമനക്കുട്ടൻ (52) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10ന് മലപ്പുറത്തുള്ള പാർസൽ സർവീസ് ഡിപ്പോയിൽ സാധനങ്ങൾ വാഹനത്തിൽ കയറ്റുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. സഹപ്രവർത്തകർ സമീപമുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. സംസ്‌ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. മാതാവ്: ഗൗരിയമ്മ.