പാലാ: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് വിചാരണയ്ക്കായി പരിഗണിക്കുന്നത് പാലാ ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രറ്റ് കോടതി വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി. കുറ്റപത്രത്തിലെ ചില പേജുകൾ വ്യക്തമല്ലെന്ന് പ്രതിഭാഗം പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണിത്. പലതവണ കുറ്റപത്രത്തിന്റെ പകർപ്പുകൾ പ്രതിഭാഗത്തിന് നല്കിയെങ്കിലും പേജുകൾ വ്യക്തമല്ലെന്നാണ് വാദം. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീ മൂവാറ്റുപുഴയിൽ നല്കിയ ചില കേസുകളുടെ പകർപ്പുകളിലാണ് അവ്യക്തതയുള്ളത്.