പൂഞ്ഞാർ: എസ്.എൻ.ഡി.പി യോഗം 108 -ാം നമ്പർ ശാഖയിലെ നവതി ആഘോഷങ്ങളുടെ ഭാഗമായുള്ള വിവിധ ചടങ്ങുകളെപ്പറ്റിയുള്ള ആലോചിക്കുന്നതിനായി ശാഖാ യോഗംഭരണ സമിതി അംഗങ്ങളുടേയും പഞ്ചായത്ത് സമിതി അംഗങ്ങളുടേയും പോഷക സംഘടനകളായ വനിതാ സംഘം ,യൂത്ത് മൂവ് മെന്റ് ,കുമാരി സംഘം ,സൈബർ സേന ധർമ്മ സേന ,പ്രശോഭിനി സഭ എന്നിവയുടെ ഭാരവാഹികളുടെയും കുടുംബ യൂണിറ്റ് ഭാരവാഹികളുടെയും സജീവ ശാഖാ യോഗം പ്രവർത്തകരുടെയും യോഗം ഇന്ന് വൈകിട്ട് 4.30ന് ശാഖാ യോഗം ആഡിറ്റോറിയത്തിൽ ചേരുമെന്ന് ശാഖാ യോഗം സെക്രട്ടറി ,പ്രസിഡന്റ് എന്നിവർ അറിയിച്ചു. ശാഖാ യോഗത്തിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സ്വീകരണ സമ്മേളനം ,ഈ വർഷത്തെ കർക്കിടക വാവ് ബലിതർപ്പണ ചടങ്ങുകൾ എന്നീ പരിപാടികളെപ്പറ്റി ആലോചിക്കുന്നതിനാണ് യോഗം.