കടുത്തുരുത്തി : കൈലാസപുരം റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ത്രിദിന രോഗനിർണ്ണയ ആരോഗ്യ പരിപാലന ക്യാമ്പുകൾ കടുത്തുരുത്തി തേജസ് ക്ലിനിക്കിൽ വച്ച് നടത്തും. നാളെ രാവിലെ ആറ് മുതൽ ഒരുമണിക്കൂർ രക്തം, യൂറിൻ പരിശോധനകൾ തുടങ്ങി ജീവിതശൈലീ രോഗ നിർ‌‌ണ്ണയം, 26ന് രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ആയുർവേദ ഡോക്ടർമാരുടെ നേതൃത്വത്തിൽ പരിശോധനയും സൗജന്യ ഒൗഷധ വിതരണവും ഉണ്ടായിരിക്കും. ഇതിനോടനുബന്ധിച്ച് അടുത്ത മാസം പത്തിന് 100 പേർക്ക് ആർ.സി. സി നയിക്കുന്ന അർബുദ രോഗനിർണ്ണയ ക്യാമ്പും ഉണ്ടായിരിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം.