കടുത്തുരുത്തി: കോട്ടയം-എറണാകുളം റൂട്ടിലെ മുട്ടുചിറ ജംഗ്ഷനിലെ ബസ് കാത്തിരുപ്പ് കേന്ദ്രം ശോചനീയാവസ്ഥയിലായത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. വർഷങ്ങൾക്ക് മുമ്പ് നവീകരിച്ച കാത്തിരുപ്പ് കേന്ദ്രത്തിന്റെ പല ഭാഗത്തും മഴയായതോടെ ചോർന്നൊലിച്ച നിലയിലുമാണ്. കൂടാതെ പായൽ പിടിച്ചിട്ടുമുണ്ട്. മേൽക്കൂരയിലേയും ഭിത്തിയിലേയും പലഭാഗത്തും കോൺക്രീറ്റ് കമ്പി തെളിഞ്ഞു കാണാം. ഇതിനു പുറമേ, ഭിത്തിയിലെയും ഇരിപ്പിടത്തിലും ഒട്ടിച്ചിരുന്ന ടൈലുകളും ഇളകിയിട്ടുണ്ട്. 2001ലാണ് എം.എൽ.എയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നും അനുവദിച്ച തുക പ്രകാരം കാത്തിരുപ്പ് കേന്ദ്രം നവീകരിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങൾ ഇതിന് അടുത്തുള്ളതിനാൽ നിരവധി ആളുകൾ ഉപയോഗിക്കുന്ന കാത്തിരുപ്പ് കേന്ദ്രമാണിത്.
രാത്രി കാലത്ത് വെളിച്ചവുമില്ല
ഇവിടെ രാത്രികാലങ്ങളിൽ വെളിച്ചം ഇല്ലാത്തത് യാത്രക്കാരെ ഏറെ വലയ്ക്കുന്നുണ്ട്. രാത്രികാലങ്ങളിൽ സമീപത്തെ വ്യാപാരസ്ഥാനങ്ങളിൽ നിന്നുള്ള വെളിച്ചം മാത്രമാണ് ഏക ആശ്രയം. ഇതോടൊപ്പം കാത്തിരിപ്പ് കേന്ദ്രത്തോട് ചേർന്ന് റോഡിൽ നിൽക്കുന്ന മരവും അപകടഭീഷണി ഉയർത്തുന്നുണ്ട്. ശക്തമായ വേനൽ മഴയിലും കാറ്റിലും ഈ മരത്തിന്റെ ശിഖരം റോഡിലേക്ക് വീണിരുന്നു.
2001ൽ നവീകരിച്ചിരുന്നു