പൊൻകുന്നം : റോഡ് വികസനത്തിന്റെ ഭാഗമായി മുറിച്ച മരങ്ങളുടെ ശിഖരങ്ങൾ ഉപേക്ഷിച്ചത് മൂലം ഓടയടഞ്ഞു. ഇതോടെ പൊൻകുന്നം - മണിമല റോഡിൽ ചിറക്കടവ് പാറക്കടവിൽ വെള്ളക്കെട്ട് രൂക്ഷമായി. റോഡിന് നടുവിലെ വലിയകുഴിയിൽ വെള്ളം കിടക്കുന്നത് അപകടത്തിനിടയാക്കുന്നുണ്ട്. കരാറുകാർ തടിമാത്രമാണ് കൊണ്ടുപോയത്. ചെറിയഭാഗങ്ങളും ചവറുമെല്ലാം നാട്ടുകാർക്ക് ശല്യമായി ഉപേക്ഷിച്ചിരിക്കുകയാണ്.