തലയോലപ്പറമ്പ് : നിയന്ത്റണം വിട്ട മാരുതി വാൻ റോഡരികിലെ വൈദ്യുത പോസ്റ്റിലിടിച്ച് തകർന്നു. ഇന്നലെ രാവിലെ 9 മണിയോടെ തലയോലപ്പറമ്പ്- കടുത്തുരുത്തി റോഡിൽ തലയോലപ്പറമ്പ് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് സമീപമായിരുന്നു അപകടം. ഇടിയേറ്റ് പോസ്റ്റ് ഒടിഞ്ഞ് വൈദ്യുതകമ്പികൾ ഉൾപ്പെടെ വാനിന് മുകളിലേക്ക് വീണെങ്കിലും സംഭവ സമയത്ത് വൈദ്യുതി പ്രവാഹം ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. വാൻ ഓടിച്ചിരുന്ന ബ്രഹ്മമംഗലം സ്വദേശി ജോയി (56) അത്ഭുതകരമായി രക്ഷപ്പെട്ടു. വാനിന്റെ മുൻവശം പൂർണ്ണമായി തകർന്നു. അപകടത്തെത്തുടർന്ന് ആശുപത്രി കവല ഭാഗത്ത് ഉച്ചവരെ വൈദ്യുതി മുടങ്ങി.